Section

malabari-logo-mobile

കക്കാട് പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷണം;9 പവനും പണവും മോഷ്ടിച്ചു

HIGHLIGHTS : Kakadu broke into a locked house and stole 9 money and money

തിരൂരങ്ങാടി: കക്കാട് വീട് കുത്തിത്തുറന്ന് മോഷണം നടത്തി. ദേശീയപാത കക്കാട് മുളമുക്കില്‍ രവീന്ദ്രനാഥിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.നാല് വള, ഒരു കരിമണി മാല,മൂന്ന് ചെറിയ കമ്മല്‍,രണ്ട് മോതിരം എന്നിവ ഉള്‍പ്പെടെ ഒമ്പത് പവനും 2500 രൂപയുമാണ് നഷ്ടപ്പെട്ടത്.

വീട്ടുകാര്‍ ഇന്നലെ വീട് പൂട്ടി കടലുണ്ടിയിലുള്ള മകളുടെ വീട്ടില്‍ പോയതായിരുന്നു. വീടിന്റെ മുന്‍വശത്തെ ലോക്ക് പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ വീടിന്റെ പിറക്ക് വശത്തുള്ള ഗ്രില്ലും വാതിലും പൊട്ടിച്ച് അകത്ത് കടക്കുകയായിരുന്നു. വിറക് പുരയില്‍ സൂക്ഷിച്ചിരുന്ന പിക്കാസ് ഉപയോഗിച്ചാണ് വാതിലും ഗ്രില്ലും തകര്‍ത്തത്. ബെഡ്‌റൂമിലെ അലമാരയില്‍സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. വീടിന്റെ താഴത്തെയും മുകളിലത്തെയും എല്ലാ റൂമുകളിലും കയറി സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണുള്ളത്. malabarinews അയല്‍വീട്ടുകാര്‍ വീടിന്റെ പിറകുവശത്തെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാര്‍ എത്തി പരിശോധനനടത്തിയപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ട കാര്യം മനസിലായത്. തുടര്‍ന്ന് തിരൂരങ്ങാടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!