കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

കോഴിക്കോട്: സംഗീത സംവിധായകന്‍
കൈതപ്രം വിശ്വനാഥന്‍(58)അന്തരിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്. കോഴിക്കോട് ചികിത്സയിലിരിക്കെയാണ് മരണം.

ഇരുപത്തി മൂന്നിലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

കണ്ണകിയിലെയും തിളക്കത്തിലെയും ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

1963 ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറക്കടുത്തുള്ള കൈതപ്രം എന്ന ഗ്രാമത്തിലാണ് കൈതപ്രം വിശ്വനാഥന്‍ ജനിച്ചത്. കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജത്തിന്റെയും ഇളയമകനാണ്.

ഭാര്യ:ഗൗരി, മക്കള്‍: അതിഥി,നര്‍മദ, കേശവന്‍.

Share news
error: Content is protected !!
Scroll to Top