കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ തുടരന്വേഷണത്തിന് ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകി. സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ നടൻ ദിലീപിന് ലഭിച്ചുവെന്നും ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നുമായിരുന്നു ബാലചന്ദ്ര കുമാറിൻറെ വെളിപ്പെടുത്തൽ. ദിലീപിൻറെ സുഹൃത്താണെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ കാര്യങ്ങൾ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് ഈ വെളിപ്പെടുത്തലിലെ വിവരങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്.




