
യുഎഇയിൽ പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ എടുത്താൽ 5 ലക്ഷം ദിർഹം വരെ അഥവാ ഒരു കോടി രൂപ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കാവുന്ന കുറ്റ കൃത്യമാവും.
സൈബർ നിയമത്തിലാണ് പുതിയ ഭേദഗതി. പുതിയ നിയമ ഭേദഗതി ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ബീച്ച് പാർക്ക് ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ഫോട്ടോയെടുക്കുമ്പോൾ മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിച്ചാൽ അത് പിഴയും തടവും ലഭിക്കുന്ന കുറ്റകൃത്യം ആകും.
ഓൺലൈൻ സാങ്കേതികവിദ്യ എന്നിവ ദുരുപയോഗം ചെയ്ത് വ്യാജവാർത്തകളും അപവാദ പ്രചാരണങ്ങളും നടത്തുന്നതും സൈബർ നിയമത്തിന്റെ പരിധിയിൽ വരും. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ ശാസ്ത്ര മേഖലയിലെയും വിവരങ്ങൾ നശിപ്പിക്കുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. പൗരന്മാരുടെ അവകാശ സംരക്ഷണവും ഇൻറർനെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.




