
വാവുത്സവത്തിന് തുടക്കമായി ഈ മാസം 26ന് രാവിലെ 7 മണിക്ക് ആചാരാനുഷ്ഠാനങ്ങളോടെ പേടിയാട്ടു കാവിൽ കൊടിയേറും.
കുന്നത്തു തറവാട്ടിൽ 28നാണ് കൊടിയേറ്റം.
കടലുണ്ടി വാവുത്സവത്തിലെ പ്രധാന ചടങ്ങായ ജാതവൻ പുറപ്പാട് 30ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് മണ്ണൂർ കാരകളി പറമ്പിലെ ജാതവൻ കോട്ടയിൽ നിന്നും ആരംഭിക്കും.
നാടാകെ ഉത്സവമറിയിച്ചു കൊണ്ടുള്ള ഊരു ചുറ്റലിനു ശേഷം നവംബർ ഒന്നിന് പുലർച്ചെ വാക്കടവിൽ വെച്ച് ജാതവൻ അമ്മ പേടിയാട്ട് ഭഗവതിയെ കണ്ടുമുട്ടും.
തുടർന്ന് നീരാട്ടിനു ശേഷം ഉച്ചക്ക് 12 മണിയോടെ അമ്മ ഭഗവതിക്കൊപ്പം മകൻ ജാതവൻ എഴുന്നള്ളും.
കുന്നത്തു തറവാട്, കറുത്തങ്ങാട്ട് ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശിക്കും.
നാലുമണിയോടെ പേടിയാട്ട് ക്ഷേത്രത്തിൽ എത്തും.
തുടർന്ന് നടക്കുന്ന കുടി കൂട്ടൽ ചടങ്ങോടെയാണ് വാവുത്സവം സമാപിക്കുക.
നാടിൻ്റ നാനാ ഭാഗത്തു നിന്നും ആയിരക്കണക്കിന് ആളുകൾ വാവുത്സവത്തിൽ പങ്കെടുക്കാൻ കടലുണ്ടിയിൽ എത്തിച്ചേരും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



