ബില്‍ഡിങ് സെസ് ഗഡുക്കളായി അടക്കുന്നതിന് നടപടികളുകളുണ്ടാകണമെന്ന് തിരൂരങ്ങാടി ഏരിയാ കണ്‍വെന്‍ഷന്‍

HIGHLIGHTS : Tirurangadi Area Convention to have measures for payment of building cess in installments

തിരൂരങ്ങാടി: ബില്‍ഡിങ് സെസ് ഗഡുക്കളായി അടക്കുന്നതിന് നടപടികളുകളുണ്ടാകണമെന്ന് തിരൂരങ്ങാടി ഏരിയാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി കെട്ടിട നമ്പറിന് അപേക്ഷിക്കുമ്പോള്‍ തന്നെ ബില്‍ഡിങ് സെസ് അടക്കേണ്ടതായി വരുന്നുണ്ട്. വലിയ സാമ്പത്തിക ബാധ്യതയോടെ വീട് നിര്‍മാണം പൂര്‍ത്തിയാകുന്നയാള്‍ക്ക് ബില്‍ഡിങ്ങ് സെസ് കൂടി ഒന്നിച്ച് അടക്കേണ്ടിവരുന്നത് വലിയ പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്.

ബില്‍ഡിങ് സെസ് നാല് ഗഡുക്കളായി അടക്കുന്നതിന് രണ്ട് വര്‍ഷത്തെ സമയം അല്‍വദിക്കുന്നതിന് സര്‍ക്കാര്‍ നടപടികളുണ്ട്കണമെന്നും ലെന്‍സ്ഫെഡ് തിരൂരങ്ങാടി ഏരിയാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ചെമ്മാട്ട് നടന്ന കണ്‍വെന്‍ഷന്‍ കെ.പി.എ. മജീദ്. എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

നഗരസഭാധ്യക്ഷന്‍ കെ.പി. മുഹമ്മദ്കുട്ടി മുഖ്യാതിഥിയായി. വി.എം. റിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അമീര്‍ പാതാരി, കെ. മുഹമ്മദ് ഇഖ്ബാല്‍, സി. റഹ്‌മത്തുള്ള, സനില്‍ നടുവത്ത്, മോഹന കൃഷ്ണന്‍, അബ്ദുന്നാസര്‍ കുറുപ്പത്ത്, കെ. ഇല്യാസ്, കെ.പി. സജീവ് കുമാര്‍, ടി.പി. ഹര്‍ഷല്‍, പി.കെ. ഫൈസല്‍, കെ.പി. അഷ്റഫ്, ഷനീബ് മൂഴിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!