കടലുണ്ടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 17 കാരനെ കാണാനില്ല

വള്ളിക്കുന്ന്: കടലുണ്ടി കടവിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ 17 കാരനെ കാണാതായി. വളളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി
കലന്തന്റെ പുരയ്ക്കല്‍ സലാമിന്റെ മകന്‍ മുസമിലിനെയാണ് കാണാതായത്. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് മുസമില്‍ ഇവിടെ കുളിക്കാനിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ തിരച്ചില്‍ നടത്തുകയാണ്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല

Related Articles