വള്ളിക്കുന്ന്: കടലുണ്ടിക്കടവിന് സമീപം അഴിമുഖത്ത് അജ്ഞാത സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. കടലുണ്ടിക്കടവ് പാലത്തില്‍ നിന്നവരാണ് മൃതദേഹം പുഴയിലൂടെ ഒഴുകി പോകുന്നത് കണ്ടത്. വെള്ളിയാഴ്‌ച്ച മൂന്നര മണിയോടെയാണ് സംഭവം.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പൊലീസും തീരദേശ സംരക്ഷണ സേനയും ചേര്‍ന്ന് ആനങ്ങാടി കടലുണ്ടിക്കടവ് ഭാഗത്തു നിന്ന് മൃതദേഹം കണ്ടെടുത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




