കെ സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്രം ചെയ്തതെന്ന് ആരോപിക്കപ്പെടുന്ന രൂപങ്ങളും തകിടുകളും കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: കെ പി സി സി അധ്യക്ഷനും എം പിയുമായ കെ സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്രം ചെയ്തതെന്ന് ആരോപിക്കപ്പെടുന്ന രൂപങ്ങളും തകിടുകളും കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഒന്നര വര്‍ഷം മുമ്പ് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വസ്തുക്കള്‍ ഒരു വ്യക്തി കുഴിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇരുപതോളം തകിടുകള്‍ കണ്ടെടുത്തെന്നാണ് സൂചന. ദൃശ്യങ്ങളില്‍ സുധാകരനെ കൂടാതെ കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താനുമുണ്ട്.

തനിക്കു കാലിനു ബലം കുറയുകയും നടക്കുമ്പോള്‍ ബാലന്‍സ് തെറ്റുകയും ചെയ്തിരുന്നതും ഇടയ്ക്ക് ടെന്‍ഷനും വെപ്രാളവും അനുഭവപ്പെടാറുള്ളതും ഇതുകൊണ്ടാണോയെന്ന് സംശയമുണ്ടെന്ന് സുധാകരന്‍ ഉണ്ണിത്താനോടു പറയുന്നതും വീഡിയോയിലുണ്ട്.

വീഡിയോയെക്കുറിച്ച് അറിയില്ലെന്നാണ് ഉണ്ണിത്താന്റെ പ്രതികരണം. കൂടോത്രത്തെ കുറിച്ചൊക്കെ വീഡിയോ പുറത്തുവിട്ടവരോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top