പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കിയ കേസില്‍ 120 വര്‍ഷം കഠിന തടവ്

മഞ്ചേരി: പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പ്രതിക്ക് 120 വര്‍ഷം കഠിന തട വും എട്ട് ലക്ഷം രൂപ പിഴയും ശിക്ഷ. വാഴക്കാട് ചെറുവായൂര്‍ പൊന്നാട് പാലച്ചോല രാജ (48)നെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്. പിഴയടക്കുന്നപക്ഷം തുക കുട്ടിക്ക് നല്‍ണം. സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമ സുന്ദരന്‍ ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലയച്ചു.

2014 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. സംസാരശേഷി കുറഞ്ഞ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. രണ്ടാഴ്ചക്കുശേഷം വീണ്ടും പീഡിപ്പിച്ചതായും പറയുന്നു. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. കൊണ്ടോട്ടി എസ്ഐയായിരുന്ന കെ ശ്രീകുമാറാണ് കേസ് രജിസ്റ്റര്‍ചെയ്തത്. ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സണ്ണി ചാക്കോ, ബി സന്തോഷ്, പി കെ സന്തോഷ്, എം സി പ്രമോദ് എന്നിവരാണ് അന്വേഷണം നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top