ഓഡിറ്റോറിയങ്ങളില്‍ സ്‌ഫോടകവസ്തു നിരോധിക്കും: എഒഎ

മലപ്പുറം: ഓഡിറ്റോറിയങ്ങളില്‍ സ്‌ഫോട കവസ്തുക്കള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കാന്‍ ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷന്‍ (എഒഎ) ജില്ലാ ജനറല്‍ ബോഡി തീരുമാനിച്ചു. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നത് ചടങ്ങുകള്‍ അലങ്കോലമാകാനും ക്രമസമാധാന പ്രശ് നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ശുചിത്വ മിഷന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് പാചകത്തിനും വിതരണത്തിനും രൂപരേഖ തയ്യാറാക്കാനും തീരുമാനിച്ചു.

സംസ്ഥാന രക്ഷാധികാരി സി വി മുസ് ഉദ്ഘാടനം ചെയ്തു. പി കെ മുഹമ്മദ് അഷ്‌റഫ് അധ്യക്ഷനായി. പി കെ മനോജ്, ടി പി സലിം, എം എസ് എം അബ്ദുറ ഹിമാന്‍, അബ്ദുറഹിമാന്‍ പുലാ മന്തോള്‍, കെ ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സലീം കൈര ളി (പ്രസിഡന്റ), പി കെ മനോജ് (ജനറല്‍ സെക്രട്ടറി), പി കെ മു ഹമ്മദ് അഷ്‌റഫ് (ട്രഷറര്‍).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top