HIGHLIGHTS : K store was inaugurated at Vallikunni
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കരുമരക്കാടില്‍ കെ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പി അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസര്‍ പി. പ്രമോദ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കുമാര്‍ കോട്ടാശ്ശേരി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് വലിയാട്ടൂര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഷിബി, സി. ഉണ്ണിമൊയ്തു, ആസിഫ് മഷ്ഹൂദ്, സുബ്രമണ്യന്‍ ചെഞ്ചൊടി, എ.പി സുധീശന്‍, കേശവന്‍ മംഗലശ്ശേരി, ബാബു പള്ളിക്കര എന്നിവര്‍ പങ്കെടുത്തു.

