Section

malabari-logo-mobile

നിയന്ത്രംവിട്ട കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

HIGHLIGHTS : പൊന്നാനി: നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പൊന്നാനി ഇടശ്ശേരി ഗ്രാമം കൊള്ളന്നൂര്‍ വീട്ടില്‍ കരുവാന്‍ പ്രഭാകരന...

പൊന്നാനി: നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പൊന്നാനി ഇടശ്ശേരി ഗ്രാമം കൊള്ളന്നൂര്‍ വീട്ടില്‍ കരുവാന്‍ പ്രഭാകരന്‍ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് പൊന്നാനി-ചമ്രവട്ടം ദേശീയ പാതയില്‍ അമിത വേഗതയില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസിടിച്ച് കാല്‍നട യാത്രക്കാരനെ ഇടിച്ചത്.

ഗുരുവായൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടം സൃഷ്ടിച്ചത്. നിയന്ത്രണം വിട്ട ബസ് രണ്ട് ബൈക്കുകളെ കൂടി ഇടുച്ചു തെറിപ്പിച്ച ശേഷമാണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

മുന്നിലുണ്ടായിരുന്ന ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് നടന്നു പോവുകയായിരുന്ന പ്രഭാകരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രഭാകരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഭാര്യ: രമ. മക്കള്‍: അജീഷ്, പ്രദീഷ, അജീഷ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!