വടകര : വടകര എംപി കെ. മുരളീധരന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കെ മുരളീധരന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വടകരയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ വിവാഹ തലേ ദിവസം മുരളീധരന്‍ ഈ വീട്ടിലെത്തി ആഘോഷചടങ്ങില്‍ പങ്കെടുത്തിരുന്നു . ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തോട് ക്വാറന്റൈനില്‍ പോകാനും കോവിഡ് പരിശോധന വിധേയനാകാന്‍ ആവിശ്യപ്പെടുകയുമായിരുന്നു.
തന്റെ ഫേസ് ബുക്ക് വാളിലാണ് മുരളീധരന്‍ ഫലം നെഗറ്റീവ് ആണെന്ന കാര്യം അറിയിച്ചത്. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണ്. തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് ശ്രീ പിയൂഷ് നമ്പൂതിരിപ്പാടില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. നുണപ്രചരണങ്ങള്‍ക്കെതിരെ ഒപ്പം നിന്നവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. എന്നായിരുന്നു പോസ്റ്റ്.




