കൊച്ചി: സ്വര്‍ണ്ണക്കടത്ത് നടത്താന്‍ അറ്റാഷെയ്ക്ക് പണം നല്‍കിയതായും സ്വര്‍ണ്ണക്കടത്ത് നടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്നും സ്വപ്‌നയുടെ മൊഴി.
ഒരുകിലോ സ്വര്‍ണം കടത്താന്‍ ആയിരം ഡോളര്‍ പ്രതിഫലം നല്‍കിയെന്നാണ് മൊഴി. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്നതാണ് സ്വപ്‌നയുടെ മൊഴി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സ്വപ്‌ന പറഞ്ഞു. കടത്ത് തുടങ്ങിയത് കോണ്‍സുല്‍ ജനറലിന്റെ സാഹയത്തോടെയാണ് എന്നാല്‍ കോവിഡ് തുടങ്ങിയപ്പോള്‍ കോണ്‍സുല്‍ ജനറല്‍ നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് അറ്റാഷെയെ കടത്തില്‍ പങ്കാളിയാക്കിയെന്നും മൊഴി നല്‍കിയതായാണ് സൂചന.
പ്രതികളായ സ്വപ്‌ന സുരേഷും സരിത്തുമായി തനിക്ക് വ്യക്തിപരമായ സൗഹൃദം മാത്രമാണ് ഉള്ളതെന്ന് എം ശിവശങ്കര്‍ എന്‍ഐഎയോടും ആവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം പേരൂര്‍ക്കടയിലെ പൊലീസ് ക്ലബ്ബില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു ശിവശങ്കറിന്റെ മൊഴി.




