കെഎം മാണിക്ക് വിശ്രമം വേണമെന്ന് പന്തളം സുദാകരന്‍

imagesതിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്ക് ഇനി വിശ്രമമാണ് ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവും കെ പി സി സി വക്താവുമായ പന്തളം സുധാകരന്‍. മാണി ആറ് മാസത്തെ വിശ്രമമെടുക്കണം. ഈ കാലയളവില്‍ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും പന്തളം പറയുന്നു. ഫേസ്ബുക്കിലാണ് പന്തളം സുധാകരന്‍ ഇക്കാര്യം പറയുന്നത്. ഇക്കാര്യം വിവാദമായതിനെ തുടര്‍ന്ന് പന്തളം സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

ഉജ്വലമായ ഒരു തിരിച്ചുവരവിനുള്ള ഊര്‍ജം ആവാഹിക്കാനായി അദ്ദേഹത്തോട് കുറച്ചുനാളത്തേയ്ക്ക് വിശ്രമിക്കാന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കണം. അതിനിടയില്‍ ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാനും ധനമന്ത്രിക്ക് തീര്‍ച്ചയായും സാധിക്കുമെന്ന് പന്തളം സുധാകരന്‍ അഭിപ്രായപ്പെടുന്നു. ഇന്നുച്ചക്ക് (18-03-2015) യു ഡി എഫിന്റെ നേതൃയോഗം നടക്കാനിരിക്കേയാണ് ഈ അഭിപ്രായപ്രകടനമെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ മാണി വിശ്രമ അവധി എടുക്കണമെന്നു മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും അഭിപ്രായപ്രകടനം തറ്റിദ്ധരിച്ചതിന്റെ പേരില്‍ പോസ്റ്റ് ഖേദപൂര്‍വ്വം പിന്‍വലിക്കുന്നതായും പന്തളം സുധാകരന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ വ്യക്തിഗത അഭിപ്രായം മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ശുദ്ധ അസംബന്ധമാണ് പന്തളത്തിന്റെ പോസ്‌റ്റെന്ന് കേരളകോണ്‍ഗ്രസ് എം നേതാവ് ജോസഫ് എം പുതുശ്ശേരി പറഞ്ഞു. ഇത് ചിന്തയില്ലാതെ അദ്ദേഹം ചെയ്തതാണെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top