സിപിഐഎമ്മിന്റെ പൗരത്വ ഭേദഗതി നിയമവിരുദ്ധ സമരങ്ങളില്‍ ഇനിയും പങ്കെടുക്കും;സസ്‌പെന്‍ഡ് ചെയ്ത ലീഗ് നേതാവ്

കോഴിക്കോട്: എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തത് ഒരിക്കലും തെറ്റെല്ലെന്നും എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ് ഇതെന്നും കെഎം ബഷീര്‍. സിപിഐഎം ഇനിയും പ്രതിഷേധം സംഘടിപ്പിച്ചാല്‍ താനിനിയും പങ്കെടുക്കുമെന്നും അദേഹം പറഞ്ഞു.

ഈ പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും യോജിക്കേണ്ടി വരും. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി അക്കാര്യം തുറന്നുപറഞ്ഞതായും കെ എം ബഷീര്‍ പറഞ്ഞു.

‘കോഴിക്കോട് നമ്മളെല്ലാവരും ഒരുമിച്ച് നിന്നു. തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയും മുനീറും ഒന്നിച്ചു നിന്നു. തമ്മില്‍ തെറ്റി നടക്കുന്ന എ പിയും ഇ.കെയും ഒരുമിച്ച് നിന്നു. സ്വാമിമാര്‍, ക്രിസ്ത്യന്‍ പാതിരിമാര്‍ എന്നിവരെത്തി. അത്തരത്തിലുള്ള ഒരു കൂട്ടായ്മയാണ് കേരളത്തിന് ആവശ്യമെന്നും അല്ലാതെ വോട്ട് രാഷ്ട്രീയത്തിന്റെ പേരില്‍ ഇടങ്കോലിലിടാന്‍ നോക്കുകയാണെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം ശക്തമായി എതിര്‍ക്കേണ്ടവരുമെന്നും ഇത് ലോക ശ്രദ്ധ നേടിയ ഒരു സമരമാണെന്നും ‘ കെ എം ബഷീര്‍ പറഞ്ഞു.

അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ചാണ് ബേപ്പൂര്‍ മണ്ഡലം വൈസ്പ്രസിഡന്റ് കെ എം ബഷീറിനെ മുസ്ലിംലീഗ് സസ്‌പെന്റ് ചെയ്തത്. റിപ്പബ്ലിക് ദിനത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖയില്‍ പങ്കെടുത്തതും ലീഗിനെയും യുഡിഎഫിനെയും വിമര്‍ശിച്ചതുമാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണം.

Share news
error: Content is protected !!
Scroll to Top