ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള ആറു പേര്‍ക്കും നിപയില്ല

കൊച്ചി: ഐസൊലേഷന്‍ വാര്‍ഡില്‍ ഇപ്പോള്‍ ചികത്സയിലുള്ള ആറുപേര്‍ക്കും നിപയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂനെ വൈറോളജി ഇന്‍സിറ്റിറ്റിയൂട്ടില്‍ നിന്നുള്ള ഇവരുടെ പരിശോധനഫലം ഇന്ന് രാവിലെ ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നിപ സ്ഥിരീകരിച്ച യുവാവിനെ പരിചരിച്ച മൂന്ന് നഴ്‌സുമാരുള്‍പ്പെടെ ആറു പേരാണ് ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നത്. അതെസമയം ഇന്നലെ അഡ്മിറ്റായ ഒരാളുടെ സാമ്പിള്‍ പരിശോധനയ്ക്കായി ഇന്ന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുമെന്നും ടീച്ചര്‍ വ്യക്തമാക്കി.

നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ രണ്ടുപേരും, കോഴിക്കോട് ഒരാളും തൃശൂരില്‍ രണ്ടുപേരു നിരീക്ഷണത്തിലുണ്ട്.

Related Articles