ഗണേഷ് കുമാര്‍-യാമിനി വിവാഹമോചന അപേക്ഷ ഇന്ന് പരിഗണിക്കും

k b ganesh kumar,yaminiതിരു: മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറും ഭാര്യ ഡോ.യാമിനി തങ്കച്ചിയും വിവാഹമോചനത്തിനായി സംയുക്തമായി സമര്‍പ്പിച്ച അപേക്ഷ തിരുവനന്തപുരം കുടുംബകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം വിവാഹബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇരുവരുടെയും അഭിഭാഷകര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

അതെസമയം കോടതി ഇവര്‍ക്കനുവദിച്ച ആറുമാസത്തിനുള്ളിലും സമവായത്തിലെത്താത്തതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്ന് സത്യവാങ് മൂലത്തില്‍ പറയുന്നു.

കഴിഞ്ഞമാസം ഏപ്രില്‍ 10 നാണ് ഇരുവരും സംയുക്ത ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ കോടതി ഇന്ന് തീര്‍പ്പുകല്‍പ്പിച്ചേക്കും.

Share news
error: Content is protected !!
Scroll to Top