മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പ്രശംസിച്ച് ജ്യോതികയും സിദ്ധാര്‍ത്ഥും

തെന്നിന്ത്യന്‍ താരം ജ്യോതികയും സിദ്ധാര്‍ത്ഥും മമ്മൂട്ടിയെ കുറിച്ച് ഇന്റര്‍വ്യൂവില്‍ സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ . ജ്യോതികയുടെ വാക്കുകള്‍, ‘സൗത്ത് ഇന്ത്യന്‍യിലെ ഒരുവിധം സൂപ്പര്‍ സ്റ്റാര്‍സിനോടൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ റിയല്‍ ഹീറോയായ് എനിക്ക് തോന്നിയത് മമ്മൂട്ടിയെയാണ്. ‘കാതല്‍ ദി കോര്‍’ലെ കഥാപാത്രത്തെ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്ന് ഞാന്‍ അദ്ദേഹത്തൊട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത്, ഒരു ഹീറോ എന്നാല്‍ റൊമാന്‍സും ആക്ഷനും ചെയ്യുക എന്നല്ല. കഥാപാത്രത്തിലേക്ക് ഇറങ്ങി ചെന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ് അയാളില്‍ ഒരു നല്ല നടന്‍ ഉണ്ടാവുന്നത് എന്നാണ്’

സിദ്ധാര്‍ത്ഥിന്റെ വാക്കുകള്‍ ,’അടുത്ത രണ്ടു വര്‍ഷങ്ങളിലായിട്ട് മമ്മൂട്ടി ചെയ്തിരിക്കുന്ന റോളുകളെല്ലാം മൈന്‍ഡ് ബെന്‍ഡിങ്ങാണ്. അദ്ദേഹത്തിന്റെ ചോയ്‌മെസ്സെല്ലാം വ്യത്യസ്തമാണ്. ഈയൊരു ശരീരം വെച്ച് ഇതെല്ലാം അദ്ദേഹം ചെയ്തു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.’

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top