വിദ്യാലയങ്ങളുടെ പരിസരത്ത് ജങ്ക് ഫുഡ് നിരോധിച്ചു

ദില്ലി: സ്‌കൂള്‍ പരിസരങ്ങളില്‍ ജങ്ക് ഫുഡിന് നരോധനം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റിയുടേതാണ് ഉത്തരവ്. ഇനി രാജ്യത്തെ ഒരു സ്‌കൂളിലെയും ക്യാന്റീനുകളില്‍ ഉള്‍പ്പെടെ ജങ്ക് ഫുഡ് അനുവദക്കില്ല. വിദ്യാലയങ്ങളുടെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡ് വില്‍ക്കുന്നത് തടഞ്ഞിട്ടുണ്ട്.

ജങ്ക് ഫുഡിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതും കേന്ദ്രഭക്ഷ്യ സുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി വിലക്കി. ഗുലാബ് ജമൂന്‍, ചോലേ ബട്ടൂരേ, ന്യൂഡില്‍സ്, മധുരപലഹാരങ്ങള്‍ എന്നിവയും വില്‍ക്കാന്‍ കഴിയില്ല.

ഇത്തരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ പരസ്യം വിദ്യാലയങ്ങള്‍ സ്വീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. അടുത്തമാസം ആദ്യം മുതല്‍ നിരോധനം നിലവില്‍ വരും.

പോഷകഗുണം കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ സാമ്പിള്‍ ആയി നല്‍കുന്നതും വിലക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top