മലപ്പും: മഞ്ചേരിയില്‍ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും നേരെ ഒരു കൂട്ടം ബസ് ജീവനക്കാരുടെ കൈയ്യേറ്റം. പിടിവി കേരള റിപ്പോര്‍ട്ടര്‍ കൃഷ്ണപ്രിയക്കും ക്യാമറമാന്‍ ഷനു അരീകോടിന് നേരെയാണ് കയ്യേറ്റമുണ്ടായത്.
കഴിഞ്ഞ ദിവസം നാട്ടുകാരും ബസ് ജിവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മഞ്ചേരിയില്‍ നിന്നുള്ള ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ച് പ്രതിഷേധിച്ചിരുന്നു.
പണിമുടക്കിന്റെ സാഹചര്യം ബസ് ജീവനക്കാര്‍ തന്നെ വിശദീകരിക്കുന്നതിനിടെ ഒരു വിഭാഗം ബസ് ജീവനക്കാര്‍ റിപ്പോര്‍ട്ടര്‍ കൃഷ്ണപ്രിയക്കും ക്യാമറമാന്‍ ഷനു അരീകോടിന് നേരെയും പ്രകോപനമില്ലാതെ തട്ടികയറുകയും ക്യാമറ തട്ടിമാറ്റുകയും വനിതാ റിപ്പോര്‍ട്ടറോട് പ്രകോപനപരമായി സംസാരിക്കുകയും കൈ തട്ടി മാറ്റുകയും ചെയ്യുകയായിരുന്നു.രാവിലെ 11.30തോടെ മഞ്ചേരി പുതിയ ബസ്റ്റാന്റിലായിരുന്നു സംഭവം.
സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേരി പ്രസ് ക്ലബ് പോലീസിന് പരാതി നല്‍കുകയും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം ശശികുമാര്‍ സെക്രട്ടറി, സാലി മേലാക്കം, കെ എം എ ഷുക്കൂര്‍, എന്‍ സി ഷരീഫ്, ബഷീര്‍ കല്ലായി, സി ജമാല്‍,അജ്മല്‍, പ്രവീണ്‍, ഷാജി കെ പവിത്രം, റിന്‍ഷാദ് അക്ബര്‍, ഷുഹൈബ് തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.




