ജോമോന്‍ ടി ജോണ്‍ സംവിധായകനാകുന്നു

28tvmp_jomon_jpg_1312047gയുവ ഛായാഗ്രഹകന്‍ ജോ മോന്‍ ടി ജോണ്‍ സംവിധായകന്റെ കുപ്പായമണിയുന്നു. യുവതാരം ദുല്‍ഖര്‍ സല്‍മാനാണ് ജോ മോന്റെ കന്നി സംവിധാന സംരംഭത്തില്‍ നായകനാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ചേര്‍ത്തല സ്വദേശിയായ ജോമോന്‍ ന്യൂജനറേഷന്‍ സിനിമകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 2011ല്‍ പുറത്തിറങ്ങിയ ‘ചാപ്പാ കുരിശാ’ണ് ജോമോന്റെ പ്രഥമ ചിത്രം.
ആദ്യ ചിത്രത്തിലൂടെ തന്നെ ജോമോന്‍ മികച്ച ഛായാഗ്രഹകരുടെ പട്ടികയില്‍ ഇടം നേടി.

പിന്നീടിറങ്ങിയ ‘ബ്യൂട്ടിഫുള്‍’, ‘തട്ടത്തിന്‍ മറയത്ത്’, ‘അയാളും ഞാനും തമ്മില്‍’, ‘തിര’, ‘വിക്രമാദിത്യന്‍’, ‘പിക്കറ്റ് 43’ തുടങ്ങിയ ചിത്രങ്ങളും ജോമോന്റെ ഛായാഗ്രാഹണ മികവ് വിളിച്ചോതുന്ന ചിത്രങ്ങളായിരുന്നു.

പൃഥ്വരാജ് നായകനാകുന്ന ‘എന്ന് നിന്റെ മൊയ്ദീന്‍’, നിവിന്‍ പോളിയുടെ ‘ഒരു വടക്കന്‍ സെല്‍ഫി’, ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ‘നീന’ എന്നിവയാണ് ജോമോന്റെ പുതിയ ചിത്രങ്ങള്‍. നടി ആന്‍ അഗസ്റ്റിന്റെ ഭര്‍ത്താവ് കൂടിയാണ് ജോമോന്‍.

Share news
error: Content is protected !!
Scroll to Top