മംവാഖിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കുവേണ്ടി മദേഴ്‌സ്‌ മീറ്റ്‌

Doha-Excitingദോഹ: ഖത്തറിലെ മലപ്പുറം ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മയായ മംവാഖിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കുവേണ്ടി മദേഴ്‌സ് മീറ്റ് നാളെ വൈകിട്ട് ഏഴ് മണിക്ക് ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ് പാര്‍ട്ടി ഹാളില്‍ നടക്കും. നവമാധ്യമങ്ങളും പുതിയ സാങ്കേതിക വിദ്യയും സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ വിശദമായി വിലയിരുത്തുകയും സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ കാലത്ത് വെല്ലുവിളികളെ അതിജയിക്കാനും ആത്മവിശ്വാസം കരഗതമാക്കാനും ഉപകരിക്കുന്ന പഠന കളരിയില്‍ അന്തര്‍ദേശീയ ട്രെയിനര്‍മാരായ സയ്യിദ് ഹാരിസ്, മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ ക്ലാസ്സെടുക്കും. പുതിയ തലമുറയ്ക്ക്  മാതാപിതാക്കളെ സംരക്ഷിക്കേണ്ട ബാധ്യത ബോധ്യപ്പെടുത്താനും മാതാക്കളുടെ ചുമതലാബോധം വളര്‍ത്തിയെടക്കാനും പുതിയ കാലത്തെ അറിവിന്റെ വാതായനങ്ങള്‍ തുറക്കുന്ന പരിശീലന കളരി ഉപയോഗപ്പെടുത്തണമെന്ന് മംവാഖ് പ്രസിഡന്റ് ശംസുദ്ദീന്‍ ഒളകരയും സെക്രട്ടറി എന്‍ കെ എം ഷൗക്കത്തും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top