തൊഴിലവസരങ്ങള്‍

സൈക്കോളജി അപ്രന്റിസ്

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ ജീവനി മെന്റല്‍ ഹെല്‍ത്ത് അവെര്‍നസ്സ് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പ്രതിമാസം 17,600 രൂപ വേതനാടിസ്ഥാനത്തില്‍ 2022 മാര്‍ച്ച് 31 വരെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, ക്ലിനിക്കല്‍ സൈക്കോളജി പ്രവര്‍ത്തിപരിചയം എന്നിവയുള്ളവര്‍ ഒക്ടോബര്‍ 5നകം principalsstgmc@gmail.com ലേക്ക് വിദ്യാഭ്യാസയോഗ്യതകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അയച്ചു നല്‍കണം. ഉദ്യോഗാര്‍ഥികളുടെ മൊബൈല്‍ നമ്പര്‍ ഇ-മെയില്‍ വിലാസം എന്നിവയും ഉള്‍പ്പെടുത്തിയിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി അഭിമുഖം നടത്തും.

സംഗീത കോളേജില്‍ നിയമനം

ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജിലെ ഡാന്‍സ് വിഭാഗത്തില്‍ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് ഇന്‍ വോക്കല്‍ ഫോര്‍ ഡാന്‍സ് (കേരളനടനം), സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് ഇന്‍ മൃദംഗം ഫോര്‍ ഡാന്‍സ് (കേരളനടനം) എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 8ന് രാവിലെ 11ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യതകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവയുടെ അസലും പകര്‍പ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

പ്രിന്റിംഗ് ടെക്നോളജി ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്, സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് കെജിറ്റി ഇ പ്രിന്റിംഗ് ടെക്നോളജി (പ്രീ പ്രസ്സ്ഓപറേഷന്‍, പ്രെസ്സ്വര്‍ക്ക്) കോഴ്സില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പ്രിന്റിംഗ് ടെക്നോളജി) തസ്തികകളില്‍ രണ്ട് അദ്ധ്യാപകരുടെ താല്‍കാലിക ഒഴിവുണ്ട്. ഇതിനുള്ള അഭിമുഖം ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. നിശ്ചിത യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: www.cpt.ac.in, യോഗ്യത: എസ്എസ്എല്‍സി, കെജിറ്റി ഇ കംപോസിങ്& പ്രൂഫ് റീഡിങ് ലോവര്‍, ഡിറ്റിപി അല്ലെങ്കില്‍ പ്രിന്റിംഗ് ടെക്നോളജി ഡിപ്ലോമ. ഫോണ്‍: 0471-2360391.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •