Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : എല്‍.പി. സ്‌ക്കൂള്‍ ടീച്ചര്‍ ഇന്റര്‍വ്യൂ മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്‌ക്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തിക മാറ്റം മുഖ...

എല്‍.പി. സ്‌ക്കൂള്‍ ടീച്ചര്‍ ഇന്റര്‍വ്യൂ

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്‌ക്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തിക മാറ്റം മുഖേന) (കാറ്റഗറി നം.244/2020) തസ്തികയിലേക്കുളള അഭിമുഖം ഒക്ടോബര്‍ ആറിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കൊല്ലം ജില്ലാ ഓഫീസില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലിലുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശിച്ച പ്രകാരമുളള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം നിശ്ചിത ദിവസം യഥാസമയം അഭിമുഖത്തിന് ഹാജരാകണം.

sameeksha-malabarinews

സ്റ്റാഫ് നഴ്സ് നിയമനം

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്റ്റാഫ് നഴ്സിനെ താത്ക്കാലികമായി നിയമിക്കുന്നു. പ്ലസ്ടു, ഗവ.അംഗീകൃത ജി.എന്‍.എം കോഴ്സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ നാലിന് രാവിലെ 11ന് ആശുപത്രിയില്‍ നടത്തുന്ന ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0494 2666439.

തവനൂര്‍ ഗവ.പ്രതീക്ഷാഭവനില്‍ നിയമനം

തവനൂര്‍ ഗവ.പ്രതീക്ഷാഭവനില്‍ ദിവസവേതനടിസ്ഥാനത്തില്‍ മള്‍ട്ടിടാക്സ് കെയര്‍ ഗിവര്‍, സെപ്ഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മള്‍ട്ടിടാക്സ് കെയര്‍ ഗിവര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസും സെപ്ഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് ഡിഗ്രി, ബി.എഡ്(സ്പെഷ്യല്‍ എം.ആര്‍)/ഡിഗ്രി, ഡി.എസ്.ഇ(എം.ആര്‍) ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 11ന് സ്ഥാപനത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0494 2699050.

ഇന്‍സ്ട്രക്ടര്‍ നിയമനം

മഞ്ചേരി ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയുടെ റഗുലര്‍ ബി.കോം ഡിഗ്രിയും ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസിലുള്ള കേരള ഗവ. അംഗീകൃത രണ്ടുവര്‍ഷ ഡിപ്ലോമ (ഡി.എസ്.പി)യുമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 10.30ന് മഞ്ചേരി ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ഥാപനവുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2761565.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!