തിരുവനന്തപുരം: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങള്‍ക്ക് 20 ശതമാനം വരെ റിബേറ്റ് അനുവദിച്ചു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഖാദി, ഖാദി സില്‍ക്ക് എന്നിവയ്ക്ക് 30 ശതമാനവും ഖാദി പോളി വസ്ത്രത്തിന് 20 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കോട്ടണ്‍ ഖാദി, ഖാദി സില്‍ക്ക് എന്നിവയ്ക്ക് 20 ശതമാനവും, പോളി വസ്ത്രം, വുള്ളന്‍ ഖാദി എന്നിവയ്ക്ക് 10 ശതമാനം റിബേറ്റ് ലഭിക്കും.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യവസ്ഥയിന്‍മേല്‍ ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യം ഉണ്ടായിരിക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



