കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവസരം. അര്‍ദ്ധസര്‍ക്കാര്‍ റിക്രൂട്ടിംഗ് സ്ഥാപനമായ അല്‍ദുര ഫോര്‍ മാന്‍ പവര്‍ എന്ന സ്ഥാപനമാണ് കേരളത്തില്‍ നിന്നും നോര്‍ക്ക-റൂട്ട്‌സ് മുഖേന റിക്രൂട്ട് ചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 110 കുവൈറ്റ് ദിനാര്‍ (ഏകദേശം 25,000 രൂപ) ശമ്പളം ലഭിക്കും. താമസവും ഭക്ഷണവും ഉള്‍പ്പെടെ റിക്രൂട്ട്‌മെന്റ് ചിലവ് തികച്ചും സൗജന്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ norkadsw@gmail.com ല്‍ ബയോഡാറ്റ അയക്കണമെന്ന് നോര്‍ക്ക-റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക-റൂട്ട്‌സ് കാള്‍സെന്ററില്‍ (18004253939 ഇന്ത്യയില്‍) (00918802012345 വിദേശത്ത്) നിന്ന് ലഭിക്കും.



