തൊഴിലവസരം

താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപക നിയമനം

പുല്ലാനൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൊക്കേഷണല്‍ ടീച്ചര്‍ (സിവില്‍), വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (സിവില്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (സീനിയര്‍ ഫിസിക്സ്) എന്നീ തസ്തികകളിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച (2021 നവംബര്‍ ഒന്ന്) രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0483 2773925.

കരാര്‍ നിയമനം
കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് – II, ജൂനിയര്‍ ലാബ് അസിസ്റ്റന്റ് – II എന്നീ തസ്തികകളില്‍ കരാര്‍ നിയമനത്തിലേക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ മാര്‍ഗമോ ആയി സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.khrws.kerala.gov.in.

ആര്‍ സി സിയില്‍ കരാര്‍ നിയമനം
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ താഴെ പറയുന്ന വിഭാഗങ്ങളില്‍ സീനിയര്‍ റെസിഡന്റിന്റെ താത്കാലിക ഒഴിവുകളിലേക്ക് (കരാര്‍ അടിസ്ഥാനത്തില്‍) അപേക്ഷ ക്ഷണിച്ചു.
അനസ്തേഷ്യോളജി – 2, റേഡിയോ ഡയഗ്‌നോസിസ് – 2, ന്യൂക്ലിയര്‍ മെഡിസിന്‍ – 2, സര്‍ജിക്കല്‍ സര്‍വീസസ് (ഗൈനക്കോളജിക്കല്‍ ഓങ്കോളജി) – 1, മൈക്രോബയോളജി – 1, പാലിയേറ്റീവ് മെഡിസിന്‍ – 1.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rcctvm.gov.in സന്ദര്‍ശിക്കുക.

 

Share news
error: Content is protected !!
Scroll to Top