
ഇടുക്കി: മുല്ലപ്പെരിയാറില്‍ നിന്ന കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നു. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. 1299 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതോടെ ആകെ 2974 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിട്ടു കൊണ്ടിരിക്കുന്നത്. 50 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്
ആറ് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം പുറത്തേക്ക് വിടുന്നത്. 1, 5, 6 എന്നീ ഷട്ടറുകളാണ് ഇപ്പോള്‍ തുറന്നത്. നേരത്തെ സ്പിഷവേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് വിട്ടിരുന്നുവെങ്കിലും അണക്കെട്ടില്‍ നിന്ന് വെള്ളം കുറഞ്ഞിരുന്നില്ല. ഇതിന്റെ സാഹചര്യത്തലാണ് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടത്.
138.95 അടിയാണ് ഇപ്പോഴും അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തുന്നതിന് വേണ്ടിയാണ് കൂടുതല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നിരിക്കുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് കവിഞ്ഞതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി 534 ഘനയടി വെള്ളം പുറത്തുവിട്ടു തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് 834 ഘനയടിയും ഇന്ന് രാവിലെ അളവ് വീണ്ടുമുയര്‍ത്തി 11ന് 1651 ഘനയടിയും ആക്കിയിരുന്നു..




