ശബരിമല തീർത്ഥാടനം; രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ്, ആർടിപിസിആർ പരിശോധനാ ഫലം: ആക്ഷൻ പ്ലാൻ രുപീകരിച്ച് ആരോഗ്യവകുപ്പ്

ശബരിമലയില്‍ ആക്ഷന്‍ പ്ലാന്‍ രുപീകരിച്ച് ആരോഗ്യവകുപ്പ്. കൊവിഡ് വ്യാപനം പൂര്‍ണ്ണമായി മറാത്ത സാഹചര്യത്തിലാണ് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയത്. എല്ലാ തീര്‍ത്ഥാടകരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് കരുതണം. 72 മണിക്കൂറിനുള്ളിലെ ആര്‍ടി പി സി ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. സന്നിധാനം,പമ്പ,നിലയ്ക്കല്‍,ചരല്‍മേട്,എരുമേലി എന്നിവിടങ്ങളില്‍ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം മണ്ഡല- മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കുന്നതിന് ഇനി രണ്ടാഴ്ച മാത്രമാണ് ഉള്ളത്. മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 25,000 പേര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അപകട സാഹചര്യം ഒഴിവാക്കിയതിന് ശേഷം പമ്പ സ്നാനം അനുവദിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.

കൊവിഡും, മഴക്കെടുതിയും കാരണം തീര്‍ഥാടനത്തിന് പരുമിതികള്‍ ഉണ്ട്. അതുകൊണ്ട് സന്നിധാനത്ത് ഭക്തരെ തങ്ങാന്‍ അനുവദിക്കില്ല. പത്ത് ലക്ഷത്തിലധികം പേര്‍ ഇതിനകം വെര്‍ച്വല്‍ ക്യു ദര്‍ശനത്തിനായി അപേക്ഷിച്ചിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ വകുപ്പുകള്‍ക്കുമുള്ള പ്രവര്‍ത്തികളുടെ ടൈം ടേബിള്‍ തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top