Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : job vacancy

sameeksha-malabarinews
ജോലി ഒഴിവ്

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ കുറ്റിച്ചൽ പ്രവർത്തിക്കുന്ന മന്തിക്കളം പകൽവീടിൽ ഒരു കെയർടേക്കർ (സ്ത്രീ) തസ്തികയിലും കാട്ടാക്കട കുളത്തോട്ടുമല വൃദ്ധസദനത്തിൽ രണ്ടു മൾട്ടി ടാസ്‌ക്ക് കെയർ പ്രൊവൈഡർ (പുരുഷൻ) തസ്തികയിലും ഒഴിവുണ്ട്. അപേക്ഷകർ എസ്.എസ്.എൽ.സി പാസായവരും ജെറിയാട്രിക് കെയറിൽ പരിജ്ഞാനമുള്ളവരുമായിരിക്കണം. പ്രായപരിധി 25നും 45നും ഇടയ്ക്ക്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് വെള്ളനാട്, വെള്ളനാട് പി.ഒ., 695543 വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8289849293 എന്ന നമ്പരിൽ ബന്ധപ്പെടാം.

താത്കാലിക നിയമനം

സൈനിക ക്ഷേമ വകുപ്പിനു കീഴിലുള്ള കെക്‌സ്‌കോൺ മുഖാന്തിരം കേരളഫെഡിന്റെ കരുനാഗപ്പള്ളി ഓയിൽ കോംപ്ലക്‌സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് ആൻഡ് ഓഡിറ്റ്), അക്കൗണ്ടന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യരായ വിമുക്ത ഭടൻമാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം.
അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 44,020 രൂപയും അക്കൗണ്ടന്റ് തസ്തികയിൽ 21,175 രൂപയും വേതനമായി ലഭിക്കും. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഡയറക്ടർ, സൈനിക് വെൽഫെയർ ആൻഡ് എം.ഡി. കെക്‌സ്‌കോൺ, കേരളാ സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, റ്റി.സി. 25/838, അമൃത ഹോട്ടലിന് എതിർ വശം, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലെ kex_con@yahoo.co.in എന്ന ഇ-മെയിലിലോ ലഭിക്കണം. അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: 0471 2320772, 2320771.

അപേക്ഷ ക്ഷണിച്ചു
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രികളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികകളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂലൈ ഒന്നിന് രാവിലെ 10 ന് ഇടുക്കി, തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാക്കണം.
ഹോം മാനേജറുടെ ഒരു ഒഴിവാണുള്ളത്. യോഗ്യത എം.എസ്.ഡബ്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/ എം.എസ്‌സി (സൈക്കോളജി). 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം വേതനം 22,500 രൂപയാണ്.
സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിലും ഒരു ഒഴിവുണ്ട്. യോഗ്യത എം.എസ്എസി/എം.എ (സൈക്കോളജി)യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം വേതനം 12,000 രൂപ.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം. ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN job vacancy