Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;എം.കോം. പരീക്ഷയില്‍ മാറ്റം

HIGHLIGHTS : Calicut University News; M.Com. Change in exam

അഖിലേന്ത്യാ വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പ്: സംഘാടക സമിതിയായി

കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യം വഹിക്കുന്ന അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പിന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ചെയര്‍മാനും രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു.
സിന്‍ഡിക്കേറ്റിന്റെ കായിക സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. ടോം കെ. തോമസാണ് സംഘാടകസമിതിയുടെ വര്‍ക്കിങ്ങ് ചെയര്‍മാന്‍. മറ്റു സിന്‍ഡിക്കേറ്റംഗങ്ങള്‍ വൈസ് ചെയര്‍മാന്മാരും കായിക വിഭാഗം ഡയറക്ടര്‍ സംഘാടകസമിതി സെക്രട്ടറിയുമാണ്.
ജൂലായ് ആറ് മുതല്‍ എട്ടുവരെ സര്‍വകലാശാലാ നീന്തല്‍ക്കുളത്തിലാണ് ചാമ്പ്യന്‍ഷിപ്പ്. നാല് സോണുകളില്‍ നിന്നായി മുപ്പതോളം ടീമുകളെയാണ് പ്രതീക്ഷിക്കുന്നത്. ആദ്യമായാണ് സര്‍വകലാശാലാ തലത്തില്‍ വലിയൊരു ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റിലെ നീന്തല്‍ക്കുളം വേദിയാകുന്നത്. കാലിക്കറ്റ്, കേരള ടീമുകളും മത്സരത്തിനുണ്ടാകും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗം ടോം കെ. തോമസ്, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഫിനാന്‍സ് ഓഫീസര്‍ ജുഗല്‍ കിഷോര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്‍. ദിനു, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, പകര്‍പ്പ് എന്നിവക്ക് ഓണ്‍ലൈനായി ജൂലായ് 8 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

വിദൂരവിഭാഗം പ്രീവിയസ് എം.എ. ഹിന്ദി മെയ് 2020 പരീക്ഷാഫലം വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി നവംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഹാള്‍ടിക്കറ്റ്

29-ന് തുടങ്ങുന്ന അദീബി ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷം ഏപ്രില്‍ 2022 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

എം.കോം. പരീക്ഷയില്‍ മാറ്റം

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2022 റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, വിദൂര വിഭാഗം നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകളില്‍ യഥാക്രമം ജൂലായ് 15, 18 തീയതികളില്‍ നടത്താനിരുന്നവ ജൂലായ് 21, 22 തീയതികളിലേക്ക് മാറ്റി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

വിദൂരവിഭാഗം ബി.എ. മള്‍ട്ടിമീഡിയ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019, 2020, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020, 2021 റഗുലര്‍ പ്രാക്ടിക്കല്‍, മൂന്നാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

ബി.ആര്‍ക്. പരീക്ഷ

ബി.ആര്‍ക്. മൂന്ന്, അഞ്ച്, പത്ത് സെമസ്റ്റര്‍ (2017 പ്രവേശനം മുതല്‍) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷകള്‍ക്കും 2012 മുതല്‍ 2016 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 27 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ ജൂലായ് ഏഴ് വരെയും 170 രൂപ പിഴയോടെ ജൂലായ് 11 വരെയും അപേക്ഷിക്കാം.

എം.ബി.എ. ഒറ്റത്തവണ സപ്ലിമെന്ററി

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ട്, നാല് സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ് ആന്റ് എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് (2016 പ്രവേശനം), രണ്ട്, നാല് സെമസ്റ്റര്‍ ഫുള്‍ ടൈം ആന്റ് പാര്‍ട്ട് ടൈം എം.ബി.എ., വിദൂരവിഭാഗം എം.ബി.എ. മൂന്നാം സെമസറ്റര്‍ (2013 പ്രവേശനം മാത്രം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ ലിങ്ക് 27 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തീയതി ജൂലായ് 20. അപേക്ഷയുടെ പ്രിന്റൗട്ട് പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 23. പരീക്ഷാത്തീയതി പിന്നീട് പ്രഖ്യാപിക്കും.

പി.എച്ച്.ഡി. പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലയുടെ പി.എച്ച്.ഡി. പ്രവേശന പരീക്ഷാ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂലായ് 16-ന് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജാണ് (ഐ.ഇ.ടി. കോഹിനൂര്‍) പരീക്ഷാകേന്ദ്രം. സമയക്രമം വെബ്‌സൈറ്റില്‍.

ബി.ടെക്. ഒറ്റത്തവണ സപ്ലിമെന്ററി

എല്ലാ അവസരങ്ങളും നഷ്ടമായ 2013 പ്രവേശനം ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി നവംബര്‍ 2021 പരീക്ഷക്ക് ജൂലായ് 11 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട് പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 15.
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!