Section

malabari-logo-mobile

തൊഴിലവസരം

HIGHLIGHTS : job vacancy

കാത്ത് ലാബ് സ്റ്റാഫ് നഴ്സ് നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ കാത്ത് ലാബ് സ്റ്റാഫ് നഴ്സ് തസ്തികയില്‍ താത്ക്കാലിക നിയമനം. ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി നഴ്സിങ് പാസായിരിക്കണം. കേരള നഴ്സിങ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍, കാത്ത് ലാബ് പ്രവൃത്തി പരിചയം നിര്‍ബന്ധം. നിയമന അഭിമുഖം ജൂണ്‍ 29ന് രാവിലെ 10ന് നടക്കും. നിശ്ചിത യോഗ്യതയുള്ള, 45 വയസ് തികയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0483 2762037.

sameeksha-malabarinews

അറ്റന്റന്റ് നിയമനം

എടവണ്ണ ചാത്തല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഹോസ്പിറ്റല്‍ അറ്റന്റന്റ് ഗ്രേഡ് ll  ഒഴിവിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമനം നടത്താന്‍ ജൂണ്‍ 22ന് രാവിലെ 10ന് അഭിമുഖം നടത്തും. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും സ്ഥാപന പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സ്വയം തയാറാക്കിയ ബയോഡാറ്റയും സഹിതം അഭിമുഖത്തിന് എത്തണം.

അധ്യാപക നിയമനം

തവനൂര്‍ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2022-23 അധ്യയന വര്‍ഷം ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും നേടിയവരും കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരുമാകണം. താത്പര്യമുള്ളവര്‍ ജൂണ്‍ 28ന് രാവിലെ 10.30ന് കോളജില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തണം.

സ്റ്റാഫ് നഴ്‌സ് അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ കരാറടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 23-ന് നടക്കും. രാവിലെ ഒമ്പത് മണിക്ക് സര്‍വകലാശാലാ ഭരണകാര്യാലയത്തിലാണ് അഭിമുഖം. യോഗ്യരായവരുടെ പേരുകളും നിര്‍ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!