തൊഴിലവസരങ്ങൾ; വനിതാ കാറ്റിൽ കെയർ വർക്കർ നിയമനം

വനിതാ കാറ്റിൽ കെയർ വർക്കർ നിയമനം

ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതി 2025-26 ലെ എം എസ് ഡി പി പദ്ധതി പ്രകാരം  ജില്ലയിലെ 15 ബ്ലോക്കുകളിലേക്ക്  വനിതാ കാറ്റിൽ കെയർ വർക്കറെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025 ജനുവരിയിൽ 18 വയസ്സ് പൂർത്തിയായവരും 45 വയസ്സ് കവിയാത്തവരും ആയിരിക്കണം. അപേക്ഷകർ ബ്ലോക്ക് പരിധിയിലെ ക്ഷീരസഹകരണ സംഘത്തിൽ അംഗമായിരിക്കണം. ക്ഷീര വികസന യൂണിറ്റ് പരിധിയിൽ താമസിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാൻ അവസരമുള്ളൂ.
അപേക്ഷാഫോം ബന്ധപ്പെട്ട ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷാഫോമിൽ അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം.
ഫോൺ : 04832-734944.

ഡയറി പ്രൊമോട്ടർ നിയമനം

ക്ഷീര വികസന വകുപ്പിന്റെ  തീറ്റപ്പുൽ കൃഷി വികസന പദ്ധതി പ്രകാരം  ജില്ലയിലെ 15 ബ്ലോക്കുകളിലേക്ക്   ഡയറി പ്രൊമോട്ടറെ  തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഈ വർഷം ജനുവരിയിൽ 18 വയസ്സ് പൂർത്തിയായവരും 45 വയസ്സ് കവിയാത്തവരും ആയിരിക്കണം. എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് വിദ്യാഭ്യാസ യോഗ്യത. ഡയറി പ്രൊമോട്ടർ ആയി മുൻപ് സേവനമനുഷ്ഠിച്ചവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.  ക്ഷീര വികസന യൂണിറ്റ് പരിധിയിൽ താമസിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാൻ അവസരമുള്ളൂ.
അപേക്ഷാഫോം ബന്ധപ്പെട്ട ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷാഫോമിൽ അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം.
ഫോൺ : 04832-734944.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
error: Content is protected !!
Scroll to Top