കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അനുശോചിച്ചു

HIGHLIGHTS : Calicut University news; Condolences

malabarinews

അനുശോചിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവകുപ്പ് മുന്‍  പ്രൊഫസര്‍ അഹമ്മദ് ഇസ്മയില്‍ ലബ്ബയുടെ നിര്യാണത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അനുശോചിച്ചു. 1978 മുതല്‍ 1996 വരെയാണ് ഇദ്ദേഹം സർവകലാശാലാ വകുപ്പിൽ ഉണ്ടായിരുന്നത്. അദ്ദേഹം റൗസത്തുല്‍ ഉലൂം അറബിക് കോളേജില്‍ നിന്ന് ബിരുദവും അലിഗഡ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കി. വളരെക്കാലം ഫാറൂഖ് കോളജില്‍ അധ്യാപകനായ ശേഷമാണ് അദ്ദേഹം കാലിക്കറ്റിലെത്തിയത്. അറബി ഭാഷയിലും സാഹിത്യത്തിലും അധ്യാപകർ പോലും സംശയനിവൃത്തിക്ക് സമീപിച്ചിരുന്ന പണ്ഡിതനായിരുന്നു അദ്ദേഹം. ലാളിത്യത്തിന്റെ മുഖമുദ്രയായാണ് പ്രൊഫസര്‍ അഹമ്മദ് ഇസ്മായില്‍ ലബ്ബയെ അദ്ദേഹത്തിന്റെ ശിഷ്യര്‍ ഓര്‍മിക്കുന്നതെന്നും വൈസ് ചാന്‍സലര്‍ അനുസ്മരിച്ചു.

പ്രൊഫസര്‍ അഹമ്മദ് ഇസ്മയില്‍ ലബ്ബയുടെ അനുസ്മരണ യോഗം ഏപ്രിൽ 30-ന് ഉച്ചക്ക് 2.30-ന് അറബിക് പഠനവകുപ്പ് സെമിനാർഹാളിൽ നടക്കുമെന്ന് പഠനവകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുൾ മജീദ് അറിയിച്ചു.

സമ്മർ സ്വിമ്മിങ് കോച്ചിങ് ക്യാമ്പ് മെയ് അഞ്ചിന് തുടങ്ങും

കാലിക്കറ്റ് സർവകലാശാലാ കായിക പഠന വകുപ്പിന്റെ നേതൃത്വത്തിൽ സർവകലാശാലാ സ്വിമ്മിങ് പൂളിൽ സംഘടിപ്പിക്കുന്ന സമ്മർ സ്വിമ്മിങ് കോച്ചിങ് ക്യാമ്പിന്റെ രണ്ടാംഘട്ടം മെയ് അഞ്ചിന് തുടങ്ങും. ആറു വയസു ( 3.5 അടി ഉയരം ) മുതൽ 17 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. സർവകലാശാലയിലെ വിദഗ്ധ പരിശീലകരണ് നേതൃത്വം നൽകുന്നത്. പെൺകുട്ടികൾക്ക് വനിതാ കോച്ചിന്റെ സേവനം ലഭ്യമാണ്. താത്പര്യമുള്ളവർ നിർദിഷ്ട ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷ, രണ്ട് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, ഫീസടച്ച രസീത് എന്നിവ സഹിതം സ്വിമ്മിങ് പൂൾ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാ ഫോറം അക്വാട്ടിക്ക് കോംപ്ലക്സ് ഓഫീസിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. ജി.എസ്.ടി. ഉൾപ്പെടെ 2655/- രൂപയാണ് ഫീസ്. ഫീസ് ഓൺലൈൻ പേയ്‌മെന്റിലൂടെ മാത്രമേ സ്വീകരിക്കൂ. പരിശീലനത്തിന് പങ്കെടുക്കുന്നവർക്ക് സ്വിമ്മിങ് സ്യൂട്ട്, ക്യാപ്, ഗോഗിൾ ഗ്ലാസ് എന്നവ നിർബന്ധമാണ്. പരിശീലനം വിജയ കരമായി പൂർത്തിയാക്കുന്ന വർക്ക് സർട്ടിഫിക്കറ്റും ടീ-ഷർട്ടും നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : എം. വിഷ്ണു ( മാനേജർ ) – 9567945527, ജെ.സി. മധുകുമാർ ( കോച്ച് ) – 9447862698, ബിജു ( ട്രെയിനർ ) – 9961690270.

സൂക്ഷ്മപരിശോധനാഫലം

എം.കോം. – ഒന്നാം സെമസ്റ്റർ നവംബർ 2024, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ നവംബർ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ് നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!