HIGHLIGHTS : Job opportunities; Lab Technician recruitment


മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ എച്ച്.എം.സി ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടി, അംഗീകൃത സ്ഥാപനത്തിൽ കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഏപ്രിൽ 15ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9146614577.
അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ നിയമനം
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് (കരിക്കാട്) പരിധിയിലുള്ള യോഗ്യരായ വനിതകളിൽ നിന്നും അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ് ടു. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഏപ്രിൽ 21ന് വൈകിട്ട് അഞ്ചിന് മുമ്പായി കാരക്കുന്ന് ജങ്ഷനിൽ പ്രവർത്തിക്കുന്ന വണ്ടൂർ അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ അപേക്ഷകൾ ലഭിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും വണ്ടൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ ലഭിക്കും. ഫോൺ :0483 2840133.
‘ഉന്നതി 2025’ തൊഴില്‍ മേള
കേരള സര്‍ക്കാര്‍ ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 12 ന് തൊഴില്‍ മേള സംഘടിപ്പിക്കും. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ വിവിധ മേഖലകളില്‍ നിന്നായി 200 ലധികം തൊഴില്‍ അവസരങ്ങളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രിൽ 12ന് രാവിലെ 9 ന് ബയോഡാറ്റയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. രജിസ്ട്രേഷന്‍ സൗജന്യമാണ്. താല്പര്യമുള്ളവർക്ക് https://forms.gle/
ഒ.പി ടിക്കറ്റ് കൗണ്ടർ ഹെൽപ്പർ നിയമനം
മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഒ.പി ടിക്കറ്റ് കൗണ്ടർ ഹെൽപ്പർ തസ്തികയിൽ (ആർദ്രം) ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, പരിചയ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 11ന് രാവിലെ 11.30 ന് മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ മങ്കട സി.എച്ച്.സിയിൽ ലഭിക്കും.
മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വി.എച്ച്.സി-ഇ.സി.ജി/ ഡിപ്ലോമ ഇൻ ഇ.സി.ജി ടെക്‌നോളജി, പാരാമെഡിക്കൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പരിചയ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 11ന് ഉച്ചയ്ക്ക് 12ന് മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി അപേക്ഷ നൽകണം. വിശദ വിവരങ്ങൾ മങ്കട സി.എച്ച്.സി ഓഫീസിൽ ലഭിക്കും.
തൊഴിലവസരങ്ങളുള്ള കോഴ്സുകളുമായി അസാപ് കേരള
ഏപ്രില്‍ 12 ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസ്സില്‍ അസാപ് സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് കോഴ്സസ് ആന്‍ഡ് കരിയര്‍ പ്ലാനിംഗ് സെന്ററില്‍ ഉടന്‍ ആരംഭിക്കുന്ന എന്റോള്‍ഡ് ഏജന്റ് (ഇ എ) ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ബി കോം/ ബി ബി എ/എം കോം/എം ബി എ എന്നിവയാണ് കോഴ്സ് പഠിക്കാനുള്ള അടിസ്ഥാന യോഗ്യത. ഫോണ്‍ – 7907828369, 94959 99657
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 11 ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 11 ന് രാവിലെ 10.30 മണിക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, ബികോം, പിജി, എംബിഎ എന്നീ യോഗ്യതകളുളള ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, പാക്കിംഗ് സ്റ്റാഫ്, സെയില്‍സ് സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്, ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, മാനേജര്‍, അക്കൗണ്ടന്റ്, എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്തും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0495 -2370176
എന്യൂമറേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പ് ഇന്‍ലാന്റ് ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വ്വേയുടെ വിവര ശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ മെയ് മുതല്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. പ്രതിമാസ വേതനം യാത്രാബത്തയുള്‍പ്പെടെ 25,000 രൂപ. പ്രായ പരിധി 21 മുതല്‍ 36 വയസ്സ് വരെ. ഫിഷറീസ് സയന്‍സില്‍ ബിരുദമോ, അക്വകള്‍ച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളളവരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ ddfcalicut@gmail.com എന്ന ഇമെയിലിലേക്ക്് അപേക്ഷയും, യോഗ്യത തെളിയിക്കുന്ന രേഖകളും അയക്കണം. അപേക്ഷ ഏപ്രില്‍ 16 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍ 0495-2383780.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു