HIGHLIGHTS : Job opportunities; Apprentice Trainee Recruitment


പട്ടികജാതി വികസന വകുപ്പിന് കീഴിൽ പെരിന്തൽമണ്ണ പാതയ്ക്കരയിൽ പ്രവർത്തിക്കുന്ന ഐടിഐ യിൽ പ്ലംബർ ട്രേഡിലേക്ക് അപ്രന്റീസ് ട്രെയിനിയെ തിരഞ്ഞെടുക്കുന്നതിന് പ്ലംബർ ട്രേഡിലുള്ള നാഷണൽ ട്രേഡ് പാസായ പട്ടികജാതി വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലാവധി. താല്പര്യമുള്ളവർ www.apprenticeshipindia.gov.in എന്ന അപ്രന്റീസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഏപ്രിൽ 16ന് രാവിലെ 11ന് ഐടിഐയിൽ വാക്ക് ഇൻ ഇൻറർവ്യൂ നടക്കും. ഫോൺ:04933-226068.
മലപ്പുറം ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയർ ഏപ്രിൽ 11ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. അഞ്ചോളം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ സെയിൽസ്, മാർക്കറ്റിംഗ്, ഫീൽഡ് സെയിൽസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ആങ്കറിംഗ്, ടീച്ചിംഗ്, എച്ച്.ആർ അഡ്മിനിസ്ട്രേറ്റർ, എച്ച്.ആർ അസിസ്റ്റൻറ്, കോഴ്സ് കൗൺസിലർ, എ ബ്രോഡ് എഡ്യൂക്കേഷൻ കൗൺസിലർ, ടെലി കോളർ തുടങ്ങിയ തസ്തികകളിലേക്ക് നൂറോളം ഒഴിവുണ്ട്. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, പിജി, ഡിപ്ലോമ, ഐടിഐ, ഐടി, സിവിൽ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 04832734737.
ജില്ലാ നിർമിതി കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടൻ്റിനെ നിയമിക്കുന്നു. ബികോം , ടാലി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഏപ്രിൽ 26 നകം പ്രൊജക്ട് മാനേജർ & എക്‌സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിർമ്മിതി കേന്ദ്രം, സിവിൽ സ്റ്റേഷൻ, മലപ്പുറം എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ലിങ്കില്‍ ക്ലിക്ക് ചെയ്യു