ജി എച്ച് എസ് നെടുവ 105ാം വാര്‍ഷികാഘോഷം

HIGHLIGHTS : GHS Neduva 105th Anniversary Celebration

പരപ്പനങ്ങാടി : ജി എച്ച് എസ് നെടുവ 105ാം വാര്‍ഷികാഘോഷം മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ദേവിടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി എ പ്രസിഡന്റ് ശശികുമാര്‍ അദ്ധ്യക്ഷനായി. യുവജനോത്സവ പ്രതിഭ സാരംഗ് രാജീവ് മുഖ്യാതിഥിയായി എത്തി ഗാനങ്ങള്‍ ആലപിച്ചു.

sameeksha

ടെക്സ്റ്റ്ബുക്ക് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച സ്‌കൂളിലെ കലാധ്യാപകന്‍ സന്തോഷ് കെ, മുപ്പതിലധികം വര്‍ഷം സേവനമനുഷ്ഠിച്ച് വിരമിക്കുന്ന മുതിര്‍ന്ന അധ്യാപിക ബീന സക്കറിയ,സ്‌കൂളിലെ പാചക തൊഴിലാളി ദേവയാനിയമ്മ തുടങ്ങിയവരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

ഇന്‍സ്‌പെയര്‍ അവാര്‍ഡ് ജേതാവ് ടി.വിനായക് , ടാറ്റ ബില്‍ഡേഴ്‌സ് ഇന്ത്യ നടത്തിയ ഉപന്യാസ മത്സരത്തില്‍ ദേശീയ തലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ഋതുനന്ദ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. കൂടാതെ കേളപ്പജി അവാര്‍ഡ് ജേതാക്കള്‍,പഠനനിലവാരത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജുഷ പ്രലോഷ്, SMC ചെയര്‍മാന്‍ മനോജ്കുമാര്‍, MPTA പ്രസിഡന്റ് കൃഷ്ണപിയ, മുതിര്‍ന്ന അദ്ധ്യാപിക സിന്ധു കെ.കെ, സ്റ്റാഫ് സെക്രട്ടറി രഘുനാഥന്‍ കൊളത്തൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സന്തേഷ് കെ നന്ദി രേഖപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ വിവിധയിനം കലാപരിപാടികളോടെ പരിപാടി അവസാനിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!