HIGHLIGHTS : Job opportunities

അതിഥി അധ്യാപക സേവനം: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് സർക്കാർ ലോ കോളേജിൽ 2025-2026 അധ്യയന വർഷത്തിൽ നിയമം, മാനേജ്മെന്റ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അതിഥി അധ്യാപകരായി സേവനം ചെയ്യാനാഗ്രഹിക്കുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലെ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 55 ശതമാനം മാർക്കിൽ കുറയാത്ത ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ് യോഗ്യതയും നേടിയിരിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്. യു ജി സി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം.
അപേക്ഷ ഫോം പൂരിപ്പിച്ചു ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ മേയ് 5 ന് വൈകുന്നേരം 5 നകം തപാൽ മുഖേനയോ, calicutlawcollegeoffice@gmail.com എന്ന ഇ-മെയിൽ മുഖേനയോ ഓഫീസിൽ നേരിട്ടോ സമർപ്പിക്കണം.
അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ ഒരു പകർപ്പ് സഹിതം കോഴിക്കോട് ലോ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ട് കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. നിയമ വിഷയത്തിന് മെയ് 12, 13 നും മാനേജ്മെന്റ് വിഷയത്തിന് 15 നും, ഇംഗ്ലീഷിന് 16 നുമാണ് കൂടിക്കാഴ്ച. വിശദവിവരങ്ങൾക്ക്: https://glckozhikode.ac.in, ഫോൺ: 0495 2730680.
ജെ.പി.എച്ച്.എൻ നിയമനം
എടവണ്ണ ചാത്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജെ.പി.എച്ച്.എൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം ഏപ്രിൽ 29ന് രാവിലെ പത്തിന് ചാത്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയിൽ സ്ഥിരതാമസമുള്ളവർക്കും മുൻഗണനയുണ്ട്. ഫോൺ : 9446250324.
നിലമ്പൂർ പട്ടിക വർഗ്ഗ വികസന പ്രോജക്ട് ഓഫീസ്, നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ ആരംഭിക്കുന്ന സഹായി കേന്ദ്രയിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികവർഗ്ഗ വിഭാഗക്കാരും എസ്.എസ്.എൽ.സി പാസ്സായവരും മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിയുന്നവരുമായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനത്തിൽ അടിസ്ഥാന യോഗ്യത കോഴ്സ് (എം.എസ് ഓഫീസ്, ഡി.സി.എ. പി.ജി.ഡി.സി.എ തുടങ്ങിയവ) പാസ്സായവരുമായിരിക്കണം. അധിക യോഗ്യതകൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റും ഹാജരാക്കണം. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ ഫോൺ നമ്പർ സഹിതം തയ്യാറാക്കിയ അപേക്ഷ എസ്.എസ്.എൽ.സി. ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ ഒറിജിനൽ, പകർപ്പ്, എന്നിവയോടു കൂടി ഏപ്രിൽ 29 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് നിലമ്പൂർ ഐ.റ്റി.ഡി.പി ഓഫീസിൽ നൽകണം. ഫോൺ : 04931 220315
ഡോക്ടര്‍ നിയമനം
അരീക്കോട് താലൂക്കാശുപത്രിയില്‍ എല്‍.എസ്.ജി.ഡി മുഖേന നടത്തുന്ന സായാഹ്ന ഒ.പിയിലേയ്ക്ക് താത്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.എം.സി രജിസ്ട്രേഷന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 26ന് രാവിലെ പത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2851700.
നിലമ്പൂർ പട്ടികവർഗ്ഗ വികസന പ്രോജക്ട് ഓഫീസിന്റെ ഭരണ നിയന്ത്രണത്തിലുള്ള മാഞ്ചീരി ഉന്നതിയിലേക്ക് ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാഞ്ചീരി ഉന്നതിയിൽ വസിക്കുന്നവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.
താല്പര്യമുള്ളവർ വെള്ളക്കടലാസിൽ ഫോൺ നമ്പർ സഹിതം തയ്യാറാക്കിയ അപേക്ഷ എസ്.എസ്.എൽ.സി, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ ഒറിജിനൽ, പകർപ്പ് എന്നിവയോടു കൂടി ഏപ്രിൽ 29 ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നിലമ്പൂർ ഐ.റ്റി.ഡി.പി ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 04931 220315.
ലിങ്കില്‍ ക്ലിക്ക് ചെയ്യു