ആലത്തിയൂരില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്

തിരൂര്‍ : ആലത്തിയൂരില്‍ ബസ്സും ലോറിയും കൂടിയിടിച്ച് അപകടം. മണല്‍ ലോറിയും ടൂറിസ്റ്റ് ബസ്സു മാണ് കൂട്ടിയിടിച്ചത്. തിരൂര്‍ ഭാഗത്തുനിന്നും ചമ്മ്രവട്ടം ഭാഗത്തേക്ക് പോയിരുന്ന മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും എതിര്‍ ദിശയില്‍ നിന്നും വന്ന മണല്‍ കയറ്റി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

ബസ്സിലെ മത്സ്യത്തൊഴിലാളികളായ ഇരുപതോളം പേര്‍ക്കാണ് നിസ്സാരമായ പരിക്കേറ്റത്. ഇവരെ ഇബിച്ചി ബാവ ആശുപത്രിയില്‍ പ്രവേശിപ്പിച് ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് തടസ്സപ്പെട്ട വാഹനഗതം തിരൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് പുനഃസ്ഥാപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top