HIGHLIGHTS : Job opportunities
നിയമനം
കോട്ടക്കലിലുള്ള കേരള ആയുര്‍വ്വേദ പഠന ഗവേഷണ സൊസൈറ്റിയിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കുമുള്ള അധ്യാപക – അനധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ്: www.cmd.kerala.gov.in. ജനുവരി 20 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജില്ലാ കാര്യാലയത്തിലേക്ക് കോമേഴ്സ്യല്‍ അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 23ന് രാവിലെ 11ന് നടത്തും. ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലം കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ കാര്യാലയം, മലപ്പുറം, പെരിന്തല്‍മണ്ണ റോഡ്, മുട്ടേങ്ങാടന്‍ ബില്‍ഡിംഗ്, കുന്നുമ്മല്‍, മലപ്പുറം ഫോണ്‍: 04832733211/9188709023.
എന്യുമറേറ്ററുെട ഒഴിവ്
ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ മറൈന്‍ ക്യാച്ച് അസസ്‌മെന്റ് സര്‍വ്വേ എന്യുമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ആറിന് രാവിലെ 11 മണിയ്ക്ക് പൊന്നാനി ചന്തപ്പടിയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്കിന്‍ ഇന്റര്‍വ്യൂവിന് അസ്സല്‍ രേഖകള്‍, ബയോഡാറ്റ, രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ 0494-2666428.
ഹജ്ജ് കമ്മിറ്റിയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ക്ലാര്‍ക്ക് ഒഴിവ്
സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ എല്‍.ഡി.ക്ലര്‍ക്ക് പ്രതീക്ഷിത ഒഴിവില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന യോഗ്യരായ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ജീവനക്കാര്‍ ചട്ടപ്രകാരം അവരവരുടെ മാതൃ വകുപ്പില്‍ നിന്നും നിരാക്ഷേപ പത്രം സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പറും മെയില്‍ അഡ്രെസ്സും ഉണ്ടായിരിക്കണം.
തസ്തിക: ക്ലര്‍ക്ക്( എല്‍.ഡി.സി.), ശമ്പള സ്‌കെയില്‍ : 26500-60700 ഒഴിവ് (പ്രതീക്ഷിതം):1 .
അംഗീകൃത ശമ്പള സ്‌കെയിലിന് മുകളിലുള്ള ജീവനക്കാര്‍ അപേക്ഷിക്കേണ്ടതില്ല . അപേക്ഷകള്‍ അയക്കേണ്ട വിലാസം :ഡിസ്ട്രിക്ട് കളക്ടര്‍ & എക്സിക്യൂട്ടീവ് ഓഫീസര്‍ , കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൌസ് , കാലിക്കറ്റ് എയര്‍പോര്‍ട്ട് പി ഒ, മലപ്പുറം , കേരള, പിന്‍ ; 673647. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ഫെബ്രുവരി 20.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു