Section

malabari-logo-mobile

തൊഴിലവസരങ്ങൾ; ഇലക്ട്രീഷ്യൻ ഒഴിവ്

HIGHLIGHTS :   ഇലക്ട്രീഷ്യൻ ഒഴിവ് ആലപ്പുഴയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ താത്കാലിക ഒഴിവ്. ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമയാണ് യ...

 

ഇലക്ട്രീഷ്യൻ ഒഴിവ്

ആലപ്പുഴയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ താത്കാലിക ഒഴിവ്.
ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമയാണ് യോഗ്യത. ഇതിന്റെ അഭാവത്തിൽ 18 മാസത്തെ ഇലക്ട്രീഷ്യൻ കോഴ്‌സും അപ്രന്റീസ്ഷിപ്പും പൂർത്തിയാക്കിയതിന്റെ ഐ.ടി.ഐ നൽകുന്ന സർട്ടിഫിക്കറ്റുള്ളവരെ പരിഗണിക്കും. പ്രശസ്തമായ ഫിലിം സ്റ്റുഡിയോയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. 19,000-43,600 രൂപയാണ് പ്രതിമാസ ശമ്പളം. 18നും 41നും മദ്ധ്യേ പ്രായമുള്ള, നിശ്ചിത  യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂലൈ 19നു മുൻപ് രജിസ്റ്റർ ചെയ്യണം.

ലക്ചറര്‍ നിയമനം

sameeksha-malabarinews

പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിങ്, മെക്കാനക്കല്‍ എഞ്ചിനീയറിങ്,  ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ലക്ചറര്‍ തസ്തികകളിലേക്ക്  ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങ്  ശാഖയില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദം / എം.ടെക്. ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂണ്‍ 30 ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളജില്‍  നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് എത്തണം.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!