
കോട്ടക്കല്‍ ഗവ. വനിത പോളിടെക്നിക്കിലേക്ക് ഗസ്റ്റ് ലക്ചര്‍ ഫിസിക്സ് തസ്തികയില്‍ നിയമനം നടത്തുന്നു. എം.എസ്.സി ഫിസിക്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 19ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണംമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഫോണ്‍ 8281784303.
കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്ന് ഹൈസ്‌കൂള്‍ റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്നതിന് നിര്‍വഹണാനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി.
വനിത ശിശുവികസന വകുപ്പ് കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ പതിമൂന്നാം നമ്പർ ഡിവിഷൻ പരിധിയിലുള്ള സെക്ഷൻ നമ്പർ 74 കോടങ്ങാട് അങ്കണവാടി കം ക്രഷിലേയ്ക്ക് അങ്കണവാടി ക്രഷ് ഹെൽപ്പറെ നിയമിക്കുന്നു. യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഈ വർഷം ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞ വരും 35 വയസ്സ് കവിയാത്തവരുമായിരിക്കണം .
ഫോൺ: 0483 2713315,9188959785
ദേശീയാരോഗ്യദൗത്യം മലപ്പുറം നിലമ്പൂര്‍ മുമ്മുളളി അര്‍ബന്‍ നഗര കുടുംബാരോഗ്യകേന്ദ്രത്തില്‍ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷന്‍, സ്പെഷലിസ്റ്റ് ഡോക്ടര്‍ ജനറല്‍ മെഡിസിന്‍ എന്നീ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ്‌സൈറ്റ് www.arogyakeralam.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0483 2730313, 9846700711
മലപ്പുറം അര്‍ബന്‍ പോളിക്ലിനിക്കിലെ സൈക്യാട്രി വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ്‌സൈറ്റ് www.arogyakeralam.gov.in സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട ലിങ്ക്: https://forms.gle/
ഫോണ്‍: 0483 2730313, 9846700711.
വനിതാ ശിശു വികസന വകുപ്പ് മിഷന്‍ വാത്സല്യ പദ്ധതിക്ക് കീഴിലുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒ ആര്‍ സി (ഔവര്‍ റെസ്‌പോണ്സിബിലിറ്റി റ്റു ചില്‍ഡ്രന്‍) പദ്ധതിയുടെ ഭാഗമായ ജില്ലാ റിസോഴ്‌സ് സെന്റര്‍ വിദഗ്ദരുടെ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ കണ്‍സല്‍ട്ടന്റ്/എഡ്യൂക്കേറ്റര്‍
ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍ ബ്ിരുദവും കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പോസ്റ്റിലേക്കും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി എഡ്/ രണ്ടുവര്‍ഷത്തെ ഡിപ്ലോമ, ഭിന്നശേഷിക്കാരുടെ മേഖലയില്‍ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ പോസ്റ്റിലേക്കും സൈക്കോളജി/എം.എസ്.ഡബ്യു എന്നിവയില്‍ ഏതിലെങ്കിലും ബിരുദാന്തര ബിരുദവും ഫാമിലി കൗണ്‍സിലിംഗില്‍ മുന്‍പരിചയവുമുള്ളവര്‍ക്ക് ഫാമിലി കൗണ്‍സിലര്‍ പോസ്റ്റിലേക്കും റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച സ്പീച്ച് ആന്‍ഡ് ഹിയറിങ് സയന്‍സില്‍ ബിരുദം/ഒക്ക്യുപ്പേഷണല്‍ തെറാപ്പി ബിരുദമുള്ളവര്‍ക്ക് ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്/സ്പീച്ച് തെറാപ്പിസ്റ്റ് പോസ്റ്റിലേക്കും അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



