തൊഴിലവസരങ്ങൾ

HIGHLIGHTS : Job opportunities

വെറ്ററിനറി ഡോക്ടർ നിയമനം

മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതി/ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ ബ്ലോക്കുകളിലേക്ക് വെറ്ററിനറി സർജന്മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ബി.വി.എസ്.സി & എ.എച്ച് യോഗ്യതയും വെറ്റിനറി കൗൺസിലിൽ രജിസ്ട്രേഷൻ ചെയ്തവര്‍ക്കും അപേക്ഷിക്കാം. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന നിയമനം വരുന്നത് വരെയോ അല്ലെങ്കില്‍ 90 ദിവസത്തേക്ക് ആയിരിക്കും നിയമനം. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ജൂലൈ അഞ്ചിന് രാവിലെ 10.30ന്
മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04832734917.

നഴ്‌സ് നിയമനം

മൊറയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സി (ഗ്രേഡ് 2) നെ നിയമിക്കുന്നു. എ.എന്‍.എം/ജെ.പി.എച്ച്.എന്‍ സര്‍ട്ടിഫിക്കറ്റ്, കേരള നേഴ്‌സ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഒരു ഒഴിവാണുള്ളത്. അപേക്ഷകര്‍ക്ക് 2025 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 8ന് രാവിലെ 10.30 ന് മൊറയൂര്‍ എഫ്.എച്ച്.സി. ഹാളില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം കൂടുതല്‍ വിവരങ്ങള്‍ക്ക്: 04832774300.

മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ ഒന്ന് മുതല്‍ നാല് വരെയുള്ള പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക, വിദ്യാര്‍ത്ഥികളുടെ ഭാഷാപ്രശ്‌നം പരിഹരിക്കുക, വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനം എന്നിവ ലക്ഷ്യമാക്കി സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ടി.ടി.സി, ഡി.എഡ്, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവിലുള്ള ഒഴിവുകള്‍ നാല്. ഗോത്ര ഭാഷ, സംസ്‌കാരം, ഗോത്രവര്‍ഗ്ഗ കലാരൂപങ്ങളില്‍ പ്രാവീണ്യം എന്നിവ അഭികാമ്യം. താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, അധിക യോഗ്യതകള്‍ ഉണ്ടെങ്കില്‍ അവ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 15നകം നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04931-220315.

കായിക അധ്യാപക ഒഴിവ്

തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 വര്‍ഷത്തില്‍ കായിക വിദ്യാഭ്യാസ വിഷയത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉള്ളവരും, കോളേജ് വിദ്യാഭ്യാസ വകുപ്പ് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയിതിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ കോളേജ് വെബ്‌സൈറ്റില്‍ നിന്നും (www.thrithalagovt.college.edu.in) ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ഇ-മെയില്‍ വിലാസത്തിലോ (mail id govt college thrithala@gmail.com) നേരിട്ടോ ജൂലൈ അഞ്ചിന് മുന്‍പായി ഓഫീസില്‍ ലഭിക്കണം.
ഫോണ്‍: 0466 2270353.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!