HIGHLIGHTS : Calicut University News; Distance learning tuition fees can be paid till May 20

അതിഥി അധ്യാപക നിയമനം
മങ്കട ഗവ.കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് മാത്തമാറ്റിക്സ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖല ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ള (നെറ്റ്/പി.എച്ച്.ഡി) ഉദ്യോഗാർത്ഥികൾ മെയ് ഒമ്പതിനു മുൻപായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെയുള്ള അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ഓഫീസിൽ നൽകണം. ഫോൺ: 9188900202, 8129991078.

സ്റ്റാഫ് നഴ്സ് നിയമനം
പുളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ് താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി നഴ്സിങ്/ ജി.എൻ.എം, നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് ഏഴിന് രാവിലെ 9.30ന് പുളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ 0483 2950900.
ലീഗൽ കൗൺസിലർ നിയമനം
കേരള വനിത ശിശു വികസന വകുപ്പിന് കീഴിൽ മലപ്പുറം മൈലപ്പുറം കിളിയമണ്ണിൽ ക്വാർട്ടേഴ്സിൽ എം.ഇ.ടി നടത്തുന്ന സർവീസ് പ്രൊവൈഡിങ് സെന്ററിലേക്ക് മൂന്ന് വർഷത്തെ പ്രവർത്തന പരിചയമുള്ള ലീഗൽ കൗൺസലറെ നിയമിക്കുന്നു. നിയമ ബിരുദവും സ്ത്രീ പക്ഷ കാഴ്ചപ്പാടുമുള്ള വനിതകൾക്ക് മുൻഗണന. താത്പര്യമുള്ളവർ അപേക്ഷ മെയ് ഏഴിനകം metcalicut@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. ഫോൺ: 8714273365.
നഴ്സ് നിയമനം
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ-കേരളയിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആർ റിസർച്ചിലേക്ക് പ്രോജക്ട് നഴ്സിനെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. മൂന്ന് വർഷ സെക്കന്റ് ക്ലാസ്സ് ജി.എൻ.എമ്മാണ് യോഗ്യത. കൂടാതെ ബി.എസ്.സി നഴ്സിംഗ്/ പബ്ലിക്ക് ഹെൽത്ത് റിസർച്ച് എന്നിവയിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. പായപരിധി 30 വയസ്സ്. ഉദ്യോഗാർത്ഥികൾ മെയ് എട്ടിന് രാവിലെ 11ന് തൈക്കാട് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ-കേരളയിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in , ഫോൺ: 0471 2323223.
അതിഥി അധ്യാപക നിയമനം
തവനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയൻസ് കോളജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി, പൊളിറ്റിക്സ്, അറബി, മലയാളം, ഹിന്ദി, ഹിസ്റ്ററി, സൈക്കോളജി എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. യു.ജി.സി റെഗുലേഷന് പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുളള യോഗ്യതയുളളവരും, കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ രജിസ്ട്രേഷന് പൂര്‍ത്തീകരിച്ചതുമായ ഉദ്യോഗാര്‍ത്ഥികള്‍ https://gasthavanur.ac.in/ എന്ന വെബ് സൈറ്റില്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം മെയ് 14 നുള്ളില്‍ പൂരിപ്പിക്കണം. നെറ്റ്/ പി.എച്ച്.ഡി ഇല്ലാത്തവരുടെ അഭാവത്തില്‍ പി.ജി യില്‍ 55% യോഗ്യതയുള്ളവരെയും പരിഗണിക്കും. ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ തിയ്യതി പിന്നീട് അറിയിക്കും. ഫോണ്‍ : 88900204.
ക്വാളിറ്റി എക്സിക്യൂട്ടീവ് നിയമനം
പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ താൽകാലിക ദിവസ വേതനാടിസ്ഥാനത്തിൽ ക്വാളിറ്റി എക്സിക്യൂട്ടീവ് ജീവനക്കാരെ നിയമിക്കുന്നു.
യോഗ്യത: മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഹോസ്പിറ്റൽ ക്വാളിറ്റി പ്രവർത്തനങ്ങളിൽ പ്രവൃത്തി പരിചയം അഭികാമ്യം. എൻ ഒ എ എസ്, കേന്ദ്ര സർക്കാരിന്റെ ‘ലക്ഷ്യ’ പരിശീലനം ലഭിച്ചവരായിരിക്കണം.
പ്രായപരിധി 2025 മെയ് ഒന്നിന് 40 വയസ്സ് കവിയരുത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകർപ്പും, ആധാർ കോപ്പിയുമായി കൂടിക്കാഴ്ചക്കായി മെയ് ഏഴിന്
രാവിലെ 11 ന് ആശുപത്രി ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ ഓഫിസ് പ്രവൃത്തി സമയങ്ങളിൽ 0494 2666439 എന്ന നമ്പറിൽ ലഭിക്കും.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു