മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ മെയ് 17ന് ശനിയാഴ്ച രാവിലെ 10.30 മുതല്‍ 1.30 വരെ ‘മലപ്പുറം എംപ്ലോയബിലിറ്റി’ സെന്ററില്‍ നടക്കും. 200ഓളം വാക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അഞ്ച് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന ജോബ് ഫെയറില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, പി.ജി, ഐ.ടി.ഐ, പോളിടെക്നിക് ഡിപ്ലോമ, ഐ.ടി, എം.ബി.എ, സൈക്കോളജി, ബി-ടെക് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 0483 2734737, 8078428570.



