ബസ്സിടിച്ച് കാല്‍നട യാത്രക്കാരനായ കര്‍ഷകന് ദാരുണാന്ത്യം

മലപ്പുറം: വാഴക്കാട് സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ വഴിയാത്രക്കാരനായ കര്‍ഷകന്‍ ബസ് ഇടിച്ച് മരണപ്പെട്ടു. വാഴക്കാട് സ്വദേശി ചെറുവായൂര്‍ താമസിക്കുന്ന ചീരകുന്നത് ആലിയാണ് (54) മരണപ്പെട്ടത്.

ഇന്ന് രാവിലെ 8 മണിയോടെ തന്റെ വാഴത്തോട്ടത്തില്‍ നിന്നും വാഴക്കുല തോളിലേറ്റി റോഡിലൂടെ നടന്നു വരികയായിരുന്ന ആലിയെ എടവണ്ണപ്പാറ വാഴക്കാട് റൂട്ടിലോടുന്ന ബസ് ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top