തൊഴിലവസരം

ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ പ്രവർത്തിക്കുന്ന കെ.ടി.യു മൂല്യനിർണയ ക്യാമ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. ബിരുദം അഥവാ മൂന്ന് വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. താത്പര്യമുള്ളവർ ജനുവരി നാലിന് രാവിലെ 10ന് അഭിമുഖത്തിന് കോളേജിലെത്തണം. ഫോൺ: 0471-2300484.

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി നിയമനം

മലപ്പുറം മുണ്ടുപറമ്പ് ഗവ:കോളജ് ക്യാമ്പസിലെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി എന്നീ തസ്തികകളിലേക്ക്  ജനുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ/ ഫസ്റ്റ് ക്ലാസ് ബി.എസ്.സി കമ്പ്യൂട്ടറും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി ഡി.ഡി.ഇ.ടി &  പി.സി.എം, ഡി.ഡി.ഇ.ടി & ഒ.എ, സി.ഒ.പി.എ, ഡി.സി.എ എന്നിവയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2736211.

Share news
error: Content is protected !!
Scroll to Top