ജിദ്ദയില്‍ മലപ്പുറം സ്വദേശിയെ സ്വര്‍ണക്കടത്ത് സംഘം കബളിപ്പിച്ചു;പിഞ്ചുകുഞ്ഞുള്‍പ്പെടെയുള്ളവരുടെ യാത്ര മുടങ്ങി

ജിദ്ദ: എയര്‍പോര്‍ട്ടില്‍ സാഹയത്തിനെത്തിയ മലയാളിയുള്‍പ്പെട്ട സ്വര്‍ണക്കടത്ത് സംഘം യുവാവിനെയും കുടുംബത്തെയും കബളിപ്പിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശിയും ഭാര്യയും ഒന്നര വയസ്സുള്ള കുഞ്ഞുമാണ് ദുരിതത്തിലായത്.

സുഹൃത്തിനെ ഗൃഹ പ്രവേശനത്തിനുള്ള ലഗേജ് ഉള്ളതുകൊണ്ട ഇവര്‍ക്ക് ലഗേജ് കൂടുതലായിരുന്നു. കൂടുതലുള്ള ഇവരുടെ ലഗേജ് പണമില്ലാതെ എങ്ങിനെ അയക്കാമെന്ന് എയര്‍പോര്‍ട്ട് അന്വേഷണം നടത്തുന്നതിനിടയിലാണ് വണ്ടൂര്‍ സ്വദേശിയായ ഈ യുവാവ് മലയാളിയായ ഇയാളെ പരിചയപ്പെടുന്നത്. ഇതെ തുടര്‍ന്ന് പണമില്ലാതെ ലഗേജ് കൊണ്ടുപോകാന്‍ ഇയാള്‍ സഹായിക്കാമെന്ന് യുവാവിനെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് പിറ്റേന്ന് രാവിലെ വിമാനത്തില്‍ ലഗേജ് അയക്കാന്‍ തലേദിവസം രാത്രി 12.30 ന് വണ്ടൂര്‍ സ്വദേശിയായ യുവാവ് പെട്ടികളുമായെത്തി. സാഹായിക്കാമെന്നേറ്റയാള്‍ കുറച്ച് മാറി ആയാളുടെ വാഹനത്തിലുണ്ടായിരുന്നു. ഇതിനടുത്തെത്തിയപ്പോഴാണ് അതില്‍ വേറെ ഒരാളെയും കണ്ടത്. ഇയാളുടെ മൂന്ന് കിലോ സാധനം കൂടി നാട്ടിലേക്ക് കൊണ്ടുപോകാന്‍ തങ്ങളുടെ പെട്ടയില്‍ ഇടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സാധനങ്ങളെല്ലാം തുറന്ന് കാണിക്കുകയും ചെയ്തു.ഇത്തപ്പഴവും ചോക്ലേറ്റുകളുമായിരുന്നു ഇത്. എന്നാല്‍ ഇതിനിടെ അഞ്ച് സ്‌പ്രേക്കുപ്പികള്‍ കൂടി പെട്ടിയിലിട്ടത് യുവാവ് ശ്രദ്ധിച്ചിരുന്നില്ല. ലഗേജ് കയറ്റി ബോര്‍ഡിങ് പാസ് എടുത്ത് റൂമിലേക്കെത്തിയ ഉടന്‍തന്നെ ലഗേജില്‍ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് എയര്‍പോര്‍ട്ടില്‍ നിന്ന് ഫോണ്‍ വരികയായിരുന്നു.

ഇതെതുടര്‍ന്ന് എയര്‍പോര്‍ട്ടിലെത്തിയ വണ്ടൂര്‍ സ്വദേശി പെട്ടി പൊട്ടിച്ചപ്പോഴാണ് സ്‌പ്രേ കുപ്പികള്‍ക്ക് അടിയില്‍ ഒട്ടിച്ച നിലയില്‍ എട്ട് സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടത്. പലതരത്തിലുള്ള കടലാസുകളില്‍ പൊതിഞ്ഞ ഇവ ഏകദേശം 25 ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണമായിരുന്നു. ഇതുകണ്ട് പരിഭ്രാന്തനായ യുവാവിനോട് ഉദ്യോഗസ്ഥര്‍ സ്വര്‍ണത്തിന്റെ ബില്ല് ആവശ്യപ്പെട്ടു. എന്നാല്‍ സ്വര്‍ണം തന്റേതല്ലെന്നും സുഹൃത്ത് വഴി തന്നതാണെന്നും പറഞ്ഞു. ഇതോടെ യുവാവിന്റെ കുടുംബത്തിന്റെയും പാസ്‌പോര്‍ട്ടും ഇഖാമയും ഉദ്യോഗസ്ഥര്‍ വാങ്ങി വെച്ചു.

ഇതോടെ അറസ്‌ററിലായ കുടുംബത്തെ സാമൂഹിക പ്രവര്‍ത്തകരുടെയും സ്‌പോണ്‍സറുടെയും ഇടപെടലിനെ തുടര്‍ന്ന് ഭാര്യയെയും കുഞ്ഞിനെയും മോചിപ്പിച്ചു. താന്‍ വഞ്ചിക്കപ്പെട്ടതാണെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുവാവ് എഴുതി നല്‍കി. സ്വര്‍ണം തങ്ങളുടേതാണെന്ന് കയറ്റി അയക്കാന്‍ ശ്രമിച്ചവരും എഴുതി നല്‍കി. തുടര്‍ന്ന് യുവാവിനെയും വിട്ടയച്ചെങ്കിലും സ്വര്‍ണത്തിന്റെ ബില്ല് ഹാജരാക്കതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ഇതോടെ സ്വര്‍ണം തന്റേതല്ലെന്നും നിയമനടപടികള്‍ ഒഴിവാക്കുന്നതിനുമായി യുവാവ് കോടതി കയറി ഇറങ്ങുന്ന അവസ്ഥയാണിപ്പോള്‍.

അതെസമയം തന്നെ കബളിപ്പിച്ചവര്‍ക്കെതിരെ സ്‌പോണ്‍സറുടെ സഹായത്തോടെ നിയമനടപടിക്കൊരുങ്ങുകയാണ് യുവാവ്.

 

Related Articles